സിലിക്കൺ വാലി: യുഎസ് ടെക് ഭീമനായ ആപ്പിളിന്റെ തലപ്പത്തേയ്ക്കാണ് ഇന്ത്യൻ വംശജനായ കെവൻ പരേഖ് എത്തുന്നത്. നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ലൂക്കാ മേസ്ട്രിക്ക് പകരക്കാരാനായി കെവൻ പരേഖ് എത്തുമെന്ന് ആപ്പിൾ തന്നെയാണു വ്യക്തമാക്കിയത്. അടുത്ത വർഷം ജനുവരി മുതലാകും പരേഖ് പുതിയ റോൾ ഏറ്റെടുക്കുക. നിലവിൽ ഇദ്ദേഹം ആപ്പിളിന്റെ ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വൈസ് പ്രസിഡന്റാണ്.
കഴിഞ്ഞ 11 വർഷമായി പരേഖ് ആപ്പിളിന്റെ ഭാഗമാണ്. നില വിൽ മാറ്റം ആസൂത്രിത പിന്തു ടർച്ചയുടെ ഭാഗമാണ്. ആപ്പിൾ സിഇഒ ടിം കുക്കിന്റെ പ്രിയക്കാര നാണ് പരേഖ്. പരേഖിന് കമ്പന ിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയെ ടീം പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. ആപ്പിളിൻ്റെ ഫിനാൻസ് ലീഡർഷിപ്പ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമെന്നാണ് ടിം പരേഖിനെ വി ശേഷിപ്പിച്ചിട്ടുള്ളത്. സിഎഫ്ഒ സ്ഥാനക്കയറ്റത്തിനുള്ള പ്രധാന കാരണവും ഇതു തന്നെ.
2013 ജൂണിലാണ് പരേഖ് ആപ്പിളിൽ ചേർന്നത്. മിഷിഗൺ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും ചിക്കാഗോ സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയ വ്യക്തിയാണ് ഇദ്ദേഹം. സാമ്പത്തിക ആസൂത്രണം, നിക്ഷേപക ബന്ധങ്ങൾ, വിപണി ഗവേഷണം എന്നിവ യുൾപ്പെടെ വിവിധ സുപ്രധാന റോളുകൾ ആപ്പിളിൽ പരേഖ് കൈകാര്യം ചെയ്തിട്ടുണ്ട്.
സെയിൽസ്, റീട്ടെയിൽ മാർക്കറ്റിംഗ്, ഫിനാൻസ് എന്നിവയിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഉൽപ്പന്ന വിപണന, എൻജിനീയറിംഗ് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയുമാണ് പരേഖ്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, മേസ്ത്രി തന്നെയാണ് പരേഖിനെ തൻ്റെ പകരക്കാരനാക്കി വളർത്തി കൊണ്ടുവന്നത്. കമ്പനിക്ക് പുറമേ അധികം അറിയപ്പെടാത്ത വ്യക്തിത്വമാണ് പരേഖിൻ്റേത്. എന്നാൽ കമ്പനിക്കുള്ളിൽ വൻ സ്വാധീനമുനണ്ട്.
പലപ്പോഴും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കുക്കിനോട് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. പുറത്ത് അധികം ഉയർന്നു കേൾക്കാത്ത ഒരു വ്യക്തി, അതും ഒരു ഇന്ത്യൻ വംശജൻ തലപ്പത്തേയ്ക്ക് എത്തുന്നുവെന്ന വാർത്ത ഓഹരി വിപണികളിൽ നേരിയ തളർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ പരേഖിന്റെ ശേഷിയും, വ്യാപ്തിയും പുറത്തുവന്നതോടെ ആപ്പിൾ ഓഹരികൾ നഷ്ടം വീണ്ടെടുത്തിരുന്നു. അതിനാൽ തന്നെ പരിവർത്തനം സുഗമമാ യിരിക്കുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.



