Monday, March 30, 2026
No menu items!
Homeവാർത്തകൾആക്സിയം 4 വിക്ഷേപണം ഇന്ന്; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യൻ സമയം ഉച്ചക്ക് 12.01ന്

ആക്സിയം 4 വിക്ഷേപണം ഇന്ന്; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യൻ സമയം ഉച്ചക്ക് 12.01ന്

ഫ്ലോറിഡ: നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക് പോകുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു.
കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്, ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. എല്ലാവരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്റീനിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments