ഷിരൂർ: ഷിരൂരില്‍ അർജുന്റെ രക്ഷാദൗത്യത്തിന് തൃശൂരില്‍ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർമാർ ഷിരൂരിൽ എത്തും. ടെക്നിക്കല്‍ പരിശോധനയ്ക്ക് തൃശൂരില്‍ നിന്നുള്ള സംഘത്തിന് പുറപ്പെടാൻ അനുമതി ലഭിച്ചു. ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനും ആകും ഷിരൂരിലേക്ക് പോവുക. അവിടെയെത്തി പരിശോധിച്ച ശേഷം യന്ത്രം കൊണ്ടുപോകുന്നതില്‍ അന്തിമ തീരുമാനം എടുക്കും. യന്ത്രം കൊണ്ടുപോകുന്നതിന് കര്‍ണാടകയില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ കൈമാറും.
25 അടി താഴ്ച്ചയില്‍ വരെ ചെളി നീക്കം ചെയ്യാൻ കഴിയുന്നതാണ് യന്ത്രം. ജലോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണിത്. ഗംഗാവാലി പുഴയിലെ അടിയൊഴുക്കില്‍ യന്ത്രം പ്രവർത്തിപ്പിക്കാൻ ആകുമോയെന്ന് പരിശോധിക്കും.അര്‍ജുന്റെ രക്ഷാദൗത്യത്തിനുള്ള ഡ്രഡ്ജര്‍ യന്ത്രം തൃശൂരില്‍ സജ്ജമാണ്. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത–66 ഇന്ന് തുറന്നുകൊടുത്തേക്കും.