കൊയിലാണ്ടി: അരിക്കുളത്ത് ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. അരിക്കുളം ഉരല്ലൂർ മാനത്താനത്തു അർജുൻ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇയാൾ സഞ്ചരിച്ച ബൈക്ക് ഒറവിങ്ങൽ താഴെ ഓവ് ചാലിൽ വീണ് കിടക്കുന്ന അവസ്ഥയിലായിരുന്നു. മറ്റു വാഹന യാത്രക്കാർ നോക്കിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു, പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ആംബുലൻസ് എത്തി ഇയാളെ കൊയിലാണ്ടി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിലായിരുന്ന അർജുൻ കുറച്ചു ദിവസം മുൻപാണ് നാട്ടിൽ വന്നത്.