കൊച്ചി: അമൃത ആശുപത്രിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ക്ലിനിക്കൽ സൈക്കോളജി സമ്മേളനത്തിന് തുടക്കമായി. ‘ലൈംഗികതയും പ്രത്യുൽപാദന ആരോഗ്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. ദുബായ് സിവാനാ ഹെൽത്ത് കെയർ സിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രൊഫസർ ആർ ശ്രീഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനം ശനിയാഴ്ച സമാപിക്കും.