Saturday, February 14, 2026
No menu items!
Homeവാർത്തകൾഅമൃത ആശുപത്രിയിൽ ടെലിമെഡിസിൻ പദ്ധതികൾ തുടങ്ങി

അമൃത ആശുപത്രിയിൽ ടെലിമെഡിസിൻ പദ്ധതികൾ തുടങ്ങി

അമൃത ആശുപത്രിയുടെ ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ രോഗികളിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ തുടങ്ങി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. ഐ. സി. എം. ആർ സഹകരണത്തോടെ കേരളത്തിലും അസമിലും നൽകി വരുന്ന ടെലി- സ്ട്രോക് സേവനം നാഗാലാൻഡിലേക്കും അരുണാചൽ പ്രദേശിലേക്കും വ്യാപിപ്പിക്കും. അപസ്മാര രോഗികളുടെ നിരീക്ഷണത്തിനും പരിചരണത്തിനുമായുള്ള ടെലി- എപിലെപ്സി പദ്ധതി വിദൂര പ്രദേശങ്ങളിലുള്ള അപസ്മാര രോഗികൾക്ക് പ്രയോജനപ്പെടും. ഗ്രാമീണ, ആദിവാസി മേഖലകളിലെ ശ്വാസകോശ രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ടെലി മെഡിസിൻ കണക്ടിവിറ്റി വിപുലമാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments