ചേലക്കര: ഡോ.ബി. ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി ചേലക്കര മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലക്കര സെന്ററിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സംഘപരിവാർ സർവ്വാധിപത്യകാലത്ത് ഭരണഘടനാ ശില്പിയായ അംബേദ്കറെ പറ്റി പറയുന്നതും അംബേദ്കർ ആശയങ്ങളെ പറ്റി സംസാരിക്കുന്നതും ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ഉത്തരവാദിത്വം ആണെന്നും, ഉത്തരവാദിത്വ നിർവഹണത്തിന് ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി എ ഷെമിയ ,ഓ എം ബഷീർ ,അഷറഫ് ചെറുതുരുത്തി പി എ അബ്ദുൽ മുത്തലി എന്നിവർ നേതൃത്വം നൽകി.
മണ്ഡലം സെക്രട്ടറി കെ കെ ഷെഫൂറ സ്വാഗതവും മണ്ഡലം സമരവിഭാഗം കൺവീനർ എം എം മൊയ്തുണ്ണി നന്ദിയും അറിയിച്ച് സംസാരിച്ചു.



