Monday, March 16, 2026
No menu items!
Homeവാർത്തകൾഅഭിഭാഷകന്‍ റോഡപകടത്തിൽ മരിച്ചു

അഭിഭാഷകന്‍ റോഡപകടത്തിൽ മരിച്ചു


മലയിൻകീഴ് : അഭിഭാഷകന്‍ തമിഴ്‌നാട്ടില്‍ വച്ചുണ്ടായ റോഡപകടത്തില്‍ മരിച്ചു.
മലയിന്‍കീഴ് മഞ്ചാടി, മൂഴി റോഡില്‍ മിനി ഭവനില്‍ ജി.ടി.സന്തോഷ് സൂര്യന്‍ (51) ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ ധര്‍മപുരിക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് സമീപം സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന സന്തോഷിനെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ആണ് സംഭവം. നെടുമങ്ങാട് ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് സന്തോഷ്‌ സൂര്യൻ. മൃതദേഹം ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിൽ. അനിലതയാണ് ഭാര്യ. മേഘസൂര്യന്‍, നിഹാരിക എന്നിവർ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments