ഗാസയിലെ ബെയ്ത് ലാഹിയയില്‍ അഭയാർഥി കുടുംബങ്ങള്‍ താമസിക്കുന്ന അഞ്ച് നില റെസിഡൻഷ്യല്‍ കെട്ടിടം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകർത്തു. 77 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്താലേ മരണ വ്യാപ്തി മനസ്സിലാകുകയുള്ളൂ. ജബാലിയ അഭയാർഥി ക്യാമ്ബില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വന്നവരായിരുന്നു ആക്രമണത്തിന് ഇരയായവർ. കെട്ടിട ഉടമയും ബന്ധുക്കളും ഇവിടെയുണ്ടായിരുന്നു.
ഗാസയിലെ വടക്കൻ ഭാഗത്തുള്ള അല്‍-അവ്ദ ഹോസ്പിറ്റലിലേക്കാണ് പരുക്കേറ്റവരെ കൊണ്ടുപോയത്. പരിമിത സാഹചര്യങ്ങളില്‍ പ്രവർത്തനക്ഷമമായ ചുരുക്കം ആശുപത്രികളിലൊന്നാണിത്. പരുക്കേറ്റവരെ മുഴുവൻ ഉള്‍ക്കൊള്ളാൻ ആശുപത്രിക്ക് കഴിയുന്നില്ല. 2023 ഒക്ടോബർ 7 മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 43,020 പേർ കൊല്ലപ്പെടുകയും 101,110 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.



