പേയാട് : വെള്ളിത്തിരയുടെ വിസ്മയലോകത്ത് തിരക്കുള്ള താരമാവുകയാണ് ശ്രീരംഗ് എന്ന എട്ടാംക്ലാസുകാരന്‍. ആറാമത്തെ വയസ്സില്‍ ‘അപ്പു’ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന ശ്രീരംഗ് ഇപ്പോള്‍ തിരക്കിലാണ്. കാരണം 16-ലധികം ചലച്ചിത്രങ്ങളില്‍ ഇതിനോടകം ഈ കൊച്ചുമിടുക്കന്‍ അഭിനയിച്ചുകഴിഞ്ഞു. കൂടാതെ നിരവധി പരസ്യചിത്രങ്ങളിലും.
ഏഴാം വയസില്‍ ഇന്‍ലന്‍ഡ് എന്ന ചിത്രത്തിലാണ് ശ്രീരംഗ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നമോ, കാപ്പ, പാപ്പച്ചന്‍ ഒളിവിലാണ്, മാരിവില്ലിന്‍ ഗോപുരങ്ങള്‍, ഹണ്ട്, കഥ ഇന്നുവരെ, എ.ആര്‍.എം തുടങ്ങിയവ ചിത്രങ്ങളിലും അഭിനയിച്ചു. ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എ.ആര്‍.എമ്മിലെ ടോവിനോയുടെ കുട്ടികാലവും, ചിത്രത്തിലെ ‘അങ്ങുവാന കോണിലെ…’ എന്ന പാട്ടുസീനിലെ അഭിനയവും ശ്രീരംഗിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ശ്രീക്കുട്ടനായി അഭിനയിച്ചിരിക്കുന്നത് ശ്രീരംഗാണ്. ഈ മാസം 29-ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ അജുവര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരും ശ്രീക്കുട്ടന്റെ സുഹൃത്തുക്കളായെത്തുന്ന ഒരുകൂട്ടം കുട്ടികളുമാണ് താരങ്ങള്‍.
വരാഹം, ഐഡന്റിറ്റി, ഔസെപ്പിന്റെ ഓസ്യത്ത്, നാലരസംഘം, അനോമി, പൊങ്കാല തുടങ്ങിയവയാണ് ശ്രീയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതിനോടകം 16-സിനിമകളില്‍ ശ്രീരംഗ് അഭിനയിച്ചു കഴിഞ്ഞു. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ശ്രീരംഗ് പേയാട് ഭജനമഠം ചിത്തിര വീട്ടില്‍ ഷൈന്‍- ലിഷ ദമ്പതികളുടെ മകനാണ്. ബാലതാരമായ ശ്രീകാര്‍ത്തി സഹോദരനാണ്.