Monday, December 22, 2025
No menu items!
Homeവാർത്തകൾഅപകട സ്ഥിതിയിലായിരുന്ന മറ്റം - മട്ടിസ്ഥലം നടപ്പാലം പുനർനിർമ്മിച്ചു

അപകട സ്ഥിതിയിലായിരുന്ന മറ്റം – മട്ടിസ്ഥലം നടപ്പാലം പുനർനിർമ്മിച്ചു

വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് 11-ാം വാർഡിലെ അപകട സ്ഥിതിയിലായിരുന്ന മറ്റം – മട്ടിസ്ഥലം നടപ്പാലം പുനർനിർമ്മിച്ചു. വെച്ചൂർ ദേവിവിലാസംസ്കൂൾ, സെൻ്റ് മൈക്കിൾസ് സ്കൂൾ, തൈപറമ്പ് ക്ഷേത്രം, വെച്ചൂർ പള്ളി, അംബികാമാർക്കറ്റ്, ഇടയാഴം ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കായലോരമേഖലയുള്ളവർക്ക് പോകുന്നതിനുള്ള എളുപ്പമാർഗമായിരുന്നു ഈ പാലം. വേമ്പനാട്ടുകായലോര പ്രദേശത്തുള്ള താൽക്കാലിക പാലം തകർച്ചാഭീഷണിയിലായതോടെ പ്രദേശവാസികൾ വള്ളത്തിൽ മറുകരകടക്കുകയായിരുന്നു. പാലത്തിലൂടെയുള്ള യാത്ര അപകടകരമായ തിനെ തുടർന്ന് വാർഡ് മെമ്പർ പി.കെ. മണിലാലിൻ്റെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു പാലം പുനർനിർമ്മിക്കുകയായിരുന്നു. പഞ്ചായത്ത് വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജിജോർജിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ പാലം നാടിനു സമർപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ പി.കെ. മണിലാൽ ആൻസിതങ്കച്ചൻ, സ്വപ്നമനോജ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments