കൊച്ചി: റോഡില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ കാല്‍നടയാത്രയില്‍ ഏറെ ജാഗ്രത ആവശ്യമാണ്. റോഡ് മുറിച്ച് കടക്കുമ്പോള്‍ സീബ്ര ക്രോസിങ്ങുകള്‍ ഉണ്ടെങ്കില്‍ അതിനെ മാത്രം ആശ്രയിക്കുക. രാത്രി കാലങ്ങളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ പെടുന്ന രീതിയില്‍ തെളിച്ചമുള്ളതോ തിളങ്ങുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മാര്‍ഗനിര്‍ദേശം.
‘മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ഹെഡ് ഫോണ്‍ ഉപയോഗിച്ച് കൊണ്ടോ റോഡ് മുറിച്ചു കടക്കാതെ ഇരിക്കുക. കഴിയുമെങ്കില്‍ റോഡില്‍ വരുന്ന ഡ്രൈവര്‍മാരുമായി നോട്ടം കൊണ്ടോ ആംഗ്യത്തിലൂടെയോ ആശയ വിനിമയം നടത്തി അവര്‍ നിങ്ങളെ കണ്ടു എന്നുറപ്പിക്കുക. വളവുകളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങള്‍ വരുന്നില്ല എന്നുറപ്പു വരുത്തുക.’- മോട്ടോര്‍ വാഹനവകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.