തൃശൂര്‍: അങ്കമാലി താലൂക്ക് ആശുപത്രിയിലെ
അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണത്തിന്
അനുമതി നല്കിയ സംഭവത്തില്‍ ആരോഗ്യമന്ത്രി
വീണാ ജോര്‍ജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ്
ഡയറക്ടറോടാണ് വിശദീകരണം തേടിയത്.
ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇന്നലെയും ഇന്നും
ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന വിവരവും
പുറത്തു വന്നു. വിവാദമായതിനെ തുടര്‍ന്ന് ഷൂട്ടിങ്
നിര്‍ത്തി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷൻ
സ്വമേധയാ കേസെടുത്തു.
