തൃശൂർ: ജില്ലയില്‍ മഴ തുടരാനുള്ള സാധ്യതയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും അതിരപ്പിള്ളി-മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രക്കും ശനി, ഞായർ ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഉത്തരവിട്ടു.
അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാം. ആവശ്യമായ നടപടികള്‍ ജില്ല പൊലീസ് മേധാവികള്‍, തൃശൂര്‍/വാഴച്ചാല്‍/ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ എന്നിവർ സ്വീകരിക്കണം.



