Thursday, February 12, 2026
No menu items!
Homeവാർത്തകൾഅടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു: നാല് പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ​ഗുരുതരം

അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു: നാല് പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ​ഗുരുതരം

അടൂർ: അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കറ്റവരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്. ഇന്ന് പുലർച്ചെ 3.45ന് ആയിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു പോയി. ലോറി ഡ്രൈവർക്ക് പരുക്ക് ഇല്ല. ലോറി റോഡിൽ മറിഞ്ഞതോടെ ​ഗതാ​ഗതം സ്തംഭിച്ചു. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തുകയും. അപകടം സംഭവിച്ച വാഹനങ്ങൾ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments