Sunday, December 21, 2025
No menu items!
Homeവാർത്തകൾഅടുത്ത മാസം മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

തിരുവനന്തപുരം: അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ടു തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പുറമേയാണിത്. കെ.എസ്.ഇ.ബി ആവശ്യപ്പെട്ടതനുസരിച്ച്‌ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റേതാണ് നിരക്കു വര്‍ധനക്കുള്ള തീരുമാനം. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം തന്നെ പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ തയാറെടുക്കുന്നത്. കെഎസ്‌ഇബി നിരക്കു ശുപാര്‍ശ നിരക്കു വര്‍ധന ശുപാര്‍ശ ചെയ്ത്തതിനുശേഷം വിവിധ ജില്ലകളില്‍ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് നിര്‍ണ യിച്ചിരിക്കുന്നത്.

ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെഎസ്‌ഇബി ആവശ്യപ്പെട്ടിരുന്നത്. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കം.

അതേസമയം, നവംബര്‍ 13ന് സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിച്ചാല്‍ പോരെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. 2022 ജൂണ്‍ 26നും 2023 ന വംബര്‍ ഒന്നിനുമാണ് ഇതിന് മുമ്ബ് പിണറായി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. പൂജ്യം മുതല്‍ 40 യൂണിറ്റുവരെ ഉപയോഗമുള്ള ബി.പി.എല്‍ വിഭാഗമൊഴികെ എല്ലാവര്‍ക്കും നിരക്ക് വര്‍ധന ബാധകമായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 90 പൈസവരെ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിരക്കു വര്‍ധനക്കുള്ള ശുപാര്‍ശ വിണ്ടും നടപ്പാക്കാന്‍ പോകുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 50 യുണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 3.15 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 3.25 രൂപയാണ്. 2024-25ല്‍ 3.35 ആയും അടുത്ത വര്‍ഷം 3.50 രൂപയായും വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ. ഇതിന് പുറമെ, ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ വന്‍ വര്‍ധനവാണ് ഈ സര്‍ക്കാര്‍ അധികാര ത്തില്‍ വന്ന ശേഷം നടപ്പാക്കിയത്. നൂറു രൂപയിലധികം നിരക്ക് കൂട്ടിയിട്ടുണ്ട്.

2022-27 കാലയളവിലെ റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച വരവു കമ്മി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്‌ഇബി നിരക്ക് പരിഷ്‌കരണ ശുപാര്‍ശ വച്ചിരിക്കുന്നത്. അതിനാല്‍ കാര്യമായ കുറവ് വരുത്താന്‍ സാധ്യതയില്ല. 2022ല്‍ കെഎസ്‌ഇബി നല്‍കിയ 5 വര്‍ഷത്തെ ബഹുവര്‍ഷ നിരക്ക് പരിഷ്‌കരണ ശുപാര്‍ശ തള്ളിയ റഗുലേറ്ററി കമ്മിഷന്‍ ഒരു വര്‍ഷത്തേക്കും 2023ല്‍ നല്‍കിയ 4 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണ ശുപാര്‍ശ 8 മാസത്തേക്കുമാണ് പരിഷ്‌കരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments