ചെറുതോണി: പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ അടിനിലയിലാണ് ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആറ് രോഗികളെ ഒരേസമയം കിടത്തി ഡയാലിസിസ് ചെയ്യുന്നതിന് സൗകര്യമുണ്ട്. ഇതിന് ആവശ്യമായ ഒരു പ്രത്യേക ഡോക്ടറുടെ സൗകര്യം ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സന്നദ്ധത അറിയിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പറഞ്ഞു.
അടിമാലി താലൂക്ക് ആശുപത്രിയുടെ പരിധിയില്‍ മാത്രം ആയിരക്കണക്കിന് രോഗികളാണ് ഡയാലിസിസ് ചെയ്ത് ജീവിതം മുന്നോട്ടു നീക്കുന്നത്. ഇവര്‍ക്ക് ഇത് ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്യുന്നതിന് മറ്റു ജീവനക്കാരുടെ വലിയ കുറവാണ് ഇവിടെയുള്ളത്. മുന്‍പ് പണി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും ഡയാലിസിസ് പ്രവര്‍ത്തനം ആരംഭിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. നിലവില്‍ മോണിങ് സ്റ്റാര്‍, ഇഖ്ര എന്നീ ആശുപത്രികളിലാണ് അടിമാലിയില്‍ ഡയാലിസിസ് സൗകര്യമുള്ളത്. സാമ്ബത്തികമായി പിന്നോക്കമുള്ള രോഗികളുടെ കുടുംബത്തിന് താലൂക്ക് ആശുപത്രിയിലെ സേവനം ആശ്വാസകരമാകും. പൊളിച്ചുമാറ്റിയ എക്സറേ കെട്ടിടത്തിലെ പ്രവര്‍ത്തനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.



